Latest News

ചെറുവത്തൂരില്‍ ബൈക്കില്‍ കാറിടിച്ച് പ്രദേശിക ചാനല്‍ റിപോര്‍ട്ടര്‍ മരിച്ചു

ചെറുവത്തൂര്‍: ബൈക്കില്‍ കാറിടിച്ച് പ്രദേശിക ചാനല്‍ റിപോര്‍ട്ടര്‍ മരിച്ചു. നീലേശ്വരത്തെ പ്രാദേശിക കേബിള്‍ ചാനലായ സിനെറ്റിന്റെ റിപോര്‍ട്ടര്‍ ചെറുവത്തൂര്‍ പൊന്‍മാലത്തെ പരേതനായ ദാമോദരന്റെ മകന്‍ പ്രകാശന്‍ കുട്ടമത്ത് (32) ആണ് മരിച്ചത്.[www.malabarflash.com] 

ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ചെറുവത്തൂര്‍ ചെക്ക്പോസ്റ്റിന് സമീപം വളവിലാണ് അപകടമുണ്ടായത്.

ചെറുവത്തൂര്‍ പള്ളിക്കരയില്‍ നടക്കുന്ന പി കരുണാകരന്‍ എം പിയുടെ രാപകല്‍ സമരത്തിന്റെ റിപോര്‍ട്ട് എടുത്ത് ബൈക്കില്‍ സുഹൃത്തുമൊത്ത് വരുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. റ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത പു​ത്ത​ൻ കാ​ർ അ​പ​ക​ട​ശേ​ഷം നി​ർ​ത്താ​തെ പോ​യി.
ഗുരുതരമായി പരിക്കേറ്റ പ്രകാശനെ നാട്ടുകാരും, മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കു​ട്ട​മ​ത്ത് യ​ഗ് മെ​ൻ​സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​നാ​ണ്.
വര്‍ഷങ്ങളായി ചാനലിന്റെ ക്യാമറാമാനും റിപ്പോര്‍ട്ടറുകൂടിയായ പ്രകാശന് ഈ വര്‍ഷത്തെ അന്‍വര്‍ സ്മാരക അവാര്‍ഡ് കമ്മിററിയുടെ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചിരുന്നു.

മൃ​ത​ദേ​ഹം രാ​ത്രി 10 ഓ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബുധനാഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്തും തു​ട​ർ​ന്ന് കു​ട്ട​മ​ത്ത് യ​ഗ് മെ​ൻ​സ് ക്ല​ബി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

ഭാ​ര്യ: ശ​ശി​ക​ല. കു​ട്ട​മ​ത്തെ പ​രേ​ത​നാ​യ ത​ളി​യി​ൽ ദാ​മോ​ദ​ര​ന്‍റെ​യും മ​നി​യേ​രി ജാ​ന​കി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​ത്മി​നി, രാ​ഗി​ണി, രാ​ധ

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ട​മ​ത്ത് പൊ​ൻ​മാ​ലം സി​പി​എം വ​ട​ക്ക് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​പി. നാ​രാ​യ​ണ​ന് കൈ​യ്ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല്ലി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി അപകടം വരുത്തിയ കാര്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.