Latest News

വി കെയര്‍ കൂട്ടായ്മയുടെ ബൈത്തുല്‍ ഹയാന്‍ താക്കോല്‍ ദാനവും മതപ്രഭാഷണ പരമ്പരയും 23ന് തുടങ്ങും

ഉദുമ:മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് വി കെയര്‍ കൂട്ടായ്മയുടെ രണ്ടാംവാര്‍ഷികാഘോഷവും വി കെയര്‍ നിര്‍മിച്ച ബൈത്തുല്‍ ഹയാന്‍ ഭവനത്തിന്റെ താക്കോല്‍ ദാനവും അഞ്ച് ദിവസത്തെ മതപ്രഭാഷണപരമ്പരയും സെപ്തംബര്‍ 23 മുതല്‍ 27 വരെ കൂളിക്കുന്ന് ഹയാന്‍ നഗറില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]

23ന് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരിക സമ്മേളനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
കെ എ മുഹമ്മദാലി അധ്യക്ഷത വഹിക്കും. എ ജി സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും. ഇ കെ മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ സ്നേഹാദരം നടത്തും. 

വി പി പി മുസ്തഫ, ബഷീര്‍ വെള്ളിക്കോത്ത്, കൊപ്പല്‍ ചന്ദ്രശേഖരന്‍, സാജിദ് മൗവ്വല്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 

രാത്രി ഏഴു മണിക്ക് താക്കോല്‍ ദാനവും ഉദ്ഘാടനവും നജുമുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍യെമാനി മലപ്പുറം നിര്‍വഹിക്കും. കുടുംബ ദാമ്പത്യജീവിതം ഇസ്ലാമിലൂടെ എന്ന വിഷയത്തില്‍ മുനീര്‍ ഹുദവി വിളയില്‍, 

24ന് നവമാധ്യമ ലഹരിയിലെ യുവത്വം എന്ന വിഷയത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവരും 25ന് വഹാബ് സഖാഫി മമ്പാട് മതങ്ങള്‍ അനുവദിക്കാത്ത തീവ്രവാദവും വര്‍ഗീയതയും എന്ന വിഷയത്തിലും 26ന് ഇല്‍മ് കാലഘട്ടത്തിന്റെ അനിവാര്യത എനന വിഷയത്തില്‍ ജലീല്‍ റഹ് മാനി വാണിയന്നൂരും പ്രഭാഷണം നടത്തും. 

27ന് വൈകുന്നേരം ഏഴു മണിക്ക് സമാപന സമ്മേളനത്തില്‍ അനിസ്ലാമിക ധൂര്‍ത്തും മാതൃകയാക്കേണ്ട കാരുണ്യപ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ഹംസ മിസ്ബാഹി ഓട്ടപ്പദവ് പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ സീതി ഖാദര്‍, ഫൈസല്‍ മുഹമ്മദ്, സെമീര്‍ മാങ്ങാട്, മൊയ്തീന്‍ ഗസാലി, മുഹമ്മദ് കുഞ്ഞി കുളത്തിങ്കല്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.