Latest News

പൊതു വിദ്യഭ്യാസ മേഖലയെ സർക്കാർ തകർക്കുന്നു: സി ഐ എ ഹമീദ്

ഉപ്പള: പൊതു വിദ്യഭ്യാസ മേഖലയെ കേരള സർക്കാർ തന്നെ തകർകുക്കയാണ് എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി സി ഐ എ ഹമീദ് പറഞ്ഞു.[www.malabarflash.com]

ഓണ പരീക്ഷ കഴിഞ്ഞിട്ടും പാഠപുസ്തകം എത്താത്ത സാഹചര്യത്തില്‍ എം.എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സാംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യഭ്യാസ രംഗത്തേക്ക് കുട്ടികൾ കൂടുതൽ ആക്കർഷിക്കുക ആയിരുന്നു കഴിഞ്ഞ കുറേ കാലങ്ങളായി പക്ഷെ ഈ സർക്കാർ അധ്യയന വർഷം പകുതി പിന്നിട്ടിട് പോലും പാഠ പുസ്തകം എത്തിക്കാത്ത സാഹചര്യത്തിൽ സർക്കാർ മേഖലയിൽ നിന്ന് കുട്ടിക്കൾ തിരിച്ച് പോകുമെന്ന അവസ്ഥയുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

മഞ്ചേശ്വരം അസിസ്റ്റന്‍ഡ് എജ്യുക്കേഷന്‍ ഓഫീസിന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചശ്വരത്തിന്റെ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. പി.എച്ച് അബ്ദുല്‍ ഹമീദ്, എം. ബി യൂസഫ്, സെഡ്എ കയ്യാര്‍, അസീസ് കളായി, സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ആസിഫ് ഉപ്പള, ജാഫര്‍ പാവൂര്‍, നുഹ് മാന്‍ പൈവളികെ, നൗഷാദ് മീഞ്ച, ബഷീര്‍ സംഘം,യു.ക സൈനു, ലത്തീഫ് പത്വാടി, അസീം മണി മുണ്ട, സിദ്ദീഖ് പച്ചിലംമ്പാറ, മുഫാസി കോട്ട, മുസമ്മില്‍ പേരാല്‍, റുവൈസ് കുമ്പള, അഷ്ഫാഖ് ഗേറുക്കട്ട, റമീസ് കമ്പാര്‍, അന്‍സാര്‍ പാവൂര്‍, അസ്ഹര്‍ പാത്തൂര്‍, ഇര്‍ഷാദ് മള്ളംങ്കൈ, മജീദ് പച്ചമ്പള, താഹിര്‍ ബി.എം, തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമൊഗര്‍ സ്വാഗതവും, ട്രഷറര്‍ റഹിം പള്ളം നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.