ദുബൈ: കൊച്ചിയില്‍ നടന്ന ആഗോള സൗന്ദര്യ മത്സരത്തില്‍ കാഞ്ഞങ്ങാട് സ്വദേശികളായ രതീഷന്‍- വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ സംരീന്‍(10) രണ്ടാം സ്ഥാനം നേടി.[www.malabarflash.com]
പത്ത് മുതല്‍ 12 വയസ്സുവരെയുള്ള വിഭാഗത്തിലാണ് സംരീന്‍ നേട്ടം കൊയ്തത്. യുഎഇക്ക് വേണ്ടിയാണ് ദുബൈയില്‍ താമസിക്കുന്ന സംരീന്‍ മത്സരിച്ചത്.
മികച്ച പുഞ്ചിരി, ദേശീയ വസ്ത്രം, മികച്ച ബോള്‍ ഗൗണ്‍ എന്നീ വിഭാഗത്തിലും സംരീന്‍ പ്രത്യേക സമ്മാനം നേടി. ദുബൈയില്‍ നടന്ന ആദ്യ റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ട സംരീന്‍ ദുബൈ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്.
ദുബൈ എന്‍എംസി ഗ്രൂപ്പില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരാണ് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ പിതാവ് രതീഷന്‍. മാതാവ് വിജയലക്ഷ്മി മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നടന്ന മിസിസ് ഗ്ലോബല്‍ 2017 സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടിയിരുന്നു.
സഹോദരന്‍ ആദിത്യ രതീഷ് മണിപ്പാലില്‍ മാസ് മീഡിയാ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്.
No comments:
Post a Comment