Latest News

വികെയര്‍ മീത്തല്‍ മാങ്ങാട് കാരുണ്യ ഭവനം "ബൈത്തുല്‍ ഹയാന്‍" കൈമാറി

ഉദുമ: മീത്തല്‍ മാങ്ങാട് വികെയര്‍ കൂട്ടായ്മ നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുല്‍ ഹയാന്‍ കാരുണ്യ ഭവനം കൈമാറി.നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന ''വികെയര്‍ ബൈത്തുല്‍ ഹയാന്‍'' പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം സയ്യിദ് നജിമുദ്ധീന്‍ പൂക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. [www.malabarflash.com]

സാംസ്‌കാരിക സമ്മേളനം വികെയര്‍ രക്ഷാധികാരി സീതി ഖാദറിന്റെ അദ്ധ്യക്ഷതയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വികെയര്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു.

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച മീത്തല്‍ മാങ്ങാട് ഇ.കെ മുഹമ്മദ് കുഞ്ഞി മാഷിനെ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാനവാസ് പാദൂര്‍, വി.പി.പി മുസ്തഫ, കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് അംഗം അന്‍വര്‍ മാങ്ങാട്, ബഷീര്‍ വെള്ളിക്കോത്ത്, ആത്മീയ പ്രഭാഷകന്‍ കൊപ്പല്‍ ചന്ദ്രശേഖരന്‍, സാജിദ് മവ്വല്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, എം.കെ വിജയന്‍, കല്ലട്ര അബ്ബാസ് ഹാജി, കാപ്പില്‍ കെ.ബി.എം ഷരീഫ്, ഖത്തര്‍ അബ്ദുല്ല ഹാജി, എം.എ അബ്ദുള്‍ഖാദര്‍, എം. ഹസൈനാര്‍, ബി. യു അബ്ദുള്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി കൂളിക്കുന്ന് , അബ്ദുല്ല മൊട്ടയില്‍, കോടോത്ത് മണിണ്ഠന്‍, ജംഷീര്‍ ആടിയത്ത്, ഗോപാലന്‍ നായര്‍ ഇടച്ചാല്‍, ഷരീഫ് യു.എം, ഷാഫി സൈതാലി, മുഹമ്മദ് കുഞ്ഞി കുളത്തിങ്കല്‍, ടി.വി അബ്ദുല്ല, അബ്ദുള്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കെ. ഫരീദ്, ഹസൈനാര്‍, തുടങ്ങിവര്‍ സംബന്ധിച്ചു.
മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തി. 

വികെയര്‍ ബൈത്തുല്‍ ഹയാന്‍ ഭവന നിര്‍മ്മാണ പ്രശംസ പത്രം സാദിഖ് ബാവിക്കര, ഗഫൂര്‍ യു.എം, ഷംസു മുഹമ്മദ്, അബ്ദുള്‍ റഹ്മാന്‍ ഖാദര്‍ ആടിയത്ത് തുടങ്ങിയവര്‍ക്ക് കൈമാറി.
വികെയര്‍ അഡിമിനിസ്‌ട്രേറ്റീവ് വിംഗ് വൈസ് പ്രസിഡണ്ട് സാദിഖ് ബാവിക്കര നന്ദി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.