അടൂർ: അടൂർ ടൗൺ ജമാഅത്ത് പള്ളിയുടെ ജനൽ ഗ്ലാസുകൾ തകർത്തു. പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ഇമാം ഷറാഫത്ത് അലിയെ ഓടുകഷണം കൊണ്ട് ആക്രമിക്കാനും ശ്രമിച്ചു.[www.malabarflash.com]
അക്രമം നടത്തിയ കൈപ്പട്ടൂർ പുത്തൻകുരിശ്, കല്ലുവിള പടിഞ്ഞാറ്റതിൽ അഖിലിനെ (25) ഇമാമും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപിച്ചു. ഞായറാഴ്ച പുലർച്ചെ 3.30ന് ആണ് സംഭവം.
അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവാവ് പള്ളിയുടെ ഒരു ജനൽ ഗ്ലാസ് അടിച്ചു തകർത്തു. തുടർന്ന് ഗോവണി വഴി മുകളിലത്തെ നിലയിലെത്തി ഇമാം താമസിക്കുന്ന മുറിയുടെ വാതിലിൽ കല്ലുകൊണ്ടു ഇടിച്ചു. ബഹളം കേട്ട് ഇറങ്ങി വന്ന ഇമാമിനെ ഓടുകഷണം കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. സമീപത്തുള്ളവർ ഓടിക്കൂടിയപ്പോഴേക്കും യുവാവ് കെഎസ്ആർടിസി ജംക്‌ഷനിലേക്ക് ഓടി.
തുടർന്ന് ഇമാമും നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും യുവാവിന്റെ പിന്നാലെ ഓടി. ബസ് സ്റ്റാൻഡിനടുത്തുനിന്ന് പിടികൂടി പോലീസിനെ ഏൽപിക്കുകയായിരുന്നു.
ആദ്യം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ ആരും ഫോൺ എടുത്തില്ലെന്നും ഹൈവേ പോലീസ് എത്തിയാണ് യുവാവിനെ കസ്റ്റിഡിയിൽ എടുത്തതെന്നും പള്ളി ഭാരാവാഹികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ജമാഅത്തിന്റെ നേതൃത്വത്തിൽ അടൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
അറസ്റ്റിലായ അഖിൽ വെൽഡറാണ്. ജോലി കഴിഞ്ഞ് അടൂരിലെ ബാറിൽ എത്തി മദ്യപിച്ചശേഷമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
യുവാവിനെ ബാറിൽ എത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി.
പള്ളിയിൽ അതിക്രമിച്ച് കടന്നതിനും മതസ്പർധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനത്തിനും പള്ളിക്ക് കേടുപാടു വരുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. പത്തനംതിട്ടയിൽ നിന്ന് വിരലടയാള വിദഗ്ധർ എത്തി തെളിവെടുപ്പ് നടത്തി.

No comments:
Post a Comment