തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കു ഭക്തൻ സംഭാവനയായി നൽകിയത് 8.36 കോടി രൂപ വിലമതിക്കുന്ന മാല. ബ്രഹ്മോത്സവ ആഘോഷങ്ങൾക്കായി ക്ഷേത്രം തുറന്നപ്പോൾ ശനിയാഴ്ചയാണ് ഭക്തൻ മാല സമർപ്പിച്ചത്.[www.malabarflash.com]
വ്യവസായിയായ എം.രാമലിംഗരാജുവാണ് കോടികൾ മൂല്യമുള്ള മാല സമർപ്പിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും മുഖ്യ പുരോഹിതരുടെയും സാന്നിധ്യത്തിലായിരുന്നു മാല കൈമാറിയത്. ആന്ധ്ര പ്രദേശിലെ വിജയവാഡയ്ക്കടുത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
28 കിലോഗ്രാം ഭാരമുള്ള സഹസ്ര നാമ മാല, വെങ്കിടേശ്വരന്റെ പേര് പതിച്ച 1008 സ്വർണനാണയങ്ങൾ കോർത്തിണക്കിയതാണെന്നു ക്ഷേത്രം അധികൃതർ അറിയിച്ചു.

No comments:
Post a Comment