കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ചിത്താരി ചേറ്റുകുണ്ടിലെ ഇബ്രാഹിം ഖലീലി(24)നെയാണ് മടിയന്‍ സനാ റോഡിനടുത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
വെളളിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് ഖലീലിനെ ഹൊസ്ദുര്‍ഗ് എസ്‌ഐ എ സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഖലീല്‍ ഇവിടെയുള്ള ഒരു വീട്ടില്‍ അതിക്രമിച്ചു കയറിയാണ് വീട്ടുടമയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയത്.
വെളളിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് ഖലീലിനെ ഹൊസ്ദുര്‍ഗ് എസ്‌ഐ എ സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഖലീല്‍ ഇവിടെയുള്ള ഒരു വീട്ടില്‍ അതിക്രമിച്ചു കയറിയാണ് വീട്ടുടമയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയത്.
ഇവിടുത്തെ ഒരു യുവതിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. യുവതിയോട് ഖലീലിന് ഇഷ്ടമുണ്ടായിരുന്നെങ്കിലും യുവതിക്ക് ഇക്കാര്യത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ വിവാഹം ഉറപ്പിച്ച വിവരമറിഞ്ഞാണ് പ്രകോപിതനായ ഖലീല്‍ വടിവാളുമായി യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.
വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയതിനും കുടുംബനാഥന്റെ പരാതിയിലും മാരകായുധം കൈവശം വെച്ചതിന് പോലീസ് സ്വമേധയായും ഖലീലിനെതിരെ കേസെടുത്തു.
No comments:
Post a Comment