Latest News

കൃഷ്ണപ്പാട്ട് പാരായണം ചപ്പില അമ്മക്ക് ജീവിതത്തിന്‍റെ ഭാഗം

ഉദുമ: കൃഷ്ണ ഭഗവാന്റെ അവതാരലീലകൾ പാടി പുകഴ്ത്തുമ്പോൾ ചപ്പില അമ്മ പ്രായം മറക്കുന്നു. ചിങ്ങപുലരി തുടങ്ങിയ അന്നു മുതല്‍ ഒരു മാസക്കാലം, താളുകള്‍ കീറി തുടങ്ങിയ തന്‍റെ കൃഷ്ണപ്പാട്ട് പുസ്തക പാരായണം ചപ്പില അമ്മയുടെ ദിനചര്യയുടെ ഭാഗമാണ്. പ്രായം 90 ലെത്തിയിട്ടും കൃഷ്ണസ്തുതി മുടക്കാന്‍ ഇവര്‍ തയ്യാറുമല്ല.[www.malabarflash.com]

ചിങ്ങപ്പുലരികളിലെ വിഷ്ണു സ്തുതി കുടുംബത്തിലേക്ക്കൂടുതൽ ഐശ്വര്യം കൊണ്ടുവരുമെന്ന വിശ്വാസമാണ് പ്രായം തളർത്താത്ത ഈ പാരായണത്തിന്റെ പൊരുൾ. ദിവസവും ഉച്ചക്ക് മുന്‍പ് ഒരു മണിക്കുര്‍ വായിക്കും.അശ്രീകരം പിടിച്ച കർക്കിടകത്തെ രാമായണ പാരായണത്തിലൂടെപടിയിറക്കിയ ശേഷം ചിങ്ങമാസം മുഴുവന്‍ കൃഷ്ണപ്പാട്ട് പാരായണം നാട്ടുമ്പുറങ്ങളില്‍ പതിവുണ്ട്.

പ്രായം തൊണ്ണൂറിലെത്തിയിട്ടും ചപ്പില അമ്മക്ക് വായിക്കാൻ കണ്ണട വേണ്ട. ചില അധ്യായങ്ങളുടെ ആദ്യ വരി വായിക്കാൻ മാത്രം പുസ്തകം നോക്കിയാൽ മതി. തുടര്‍ന്നുള്ള വരികള്‍ മനസ്സിൽ നിന്നുംതെറ്റാതെ വന്നുകൊള്ളും. ചിങ്ങത്തിലെ ഈവായന തുടങ്ങിയിട്ട് നാല്പതു വര്‍ഷത്തിലധികമായി.
പഴയ ആഞ്ചാംക്ലാസ് കാരിയാണിവര്‍. പ്രായത്തിന്റെ അസ്കിത ഉണ്ടെങ്കിലും പുതിയൊരു കൃഷ്ണപാട്ട് പുസ്തകം ആരുംവാങ്ങിതരുന്നില്ലെന്ന പരിഭവവും ഇവര്‍ക്കുണ്ട്. ഈണത്തില്‍ നാട്ടിപട്ടു പാടാനുംവിദഗ്ദ യാണ്. മക്കള്‍ക്കും ചെറുമക്കള്‍ക്കുംമൊപ്പംപള്ളിക്കര തൊട്ടി കിഴക്കേക്കരയിലെ ശ്രുതിനിവാസിലാണ് താമസം.

-ബാബു പാണത്തൂര്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.