Latest News

ശ്രീനാരായണഗുരു ജയന്തി ആഘോഷം

ഉദുമ: കേരളത്തിന്റെ നവോത്ഥാന നായകന്‍ ശ്രീനാരായണഗുരുവിന്റെ 163-ാം ജന്മദിനം പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ആഭ്യമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു.[www.malabarflash.com] 

പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉല്‍ഘടനം ചെയ്തു. സമിതി പ്രസിഡന്റ് എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ദര്‍ശനം അന്നും ഇന്നും വിഷയത്തില്‍ സിനിമ സംവിധായകന്‍ മനോജ്കാന മുഖ്യ പ്രഭാഷണം നടത്തി. 

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ: കെ ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ വിദ്യാഭ്യാക്ഷ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി സെക്രട്ടറി പി വി അശോക് കുമാര്‍, അംബിക പരിപാലന സംഘം പ്രസിഡന്റ് കെ വി രമണന്‍, അംബിക ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പാള്‍ മുരളീധരന്‍, അംബിക ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രേമലത എന്നിവര്‍ സംസാരിച്ചു. 

വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി ബി അരവിന്ദാക്ഷന്‍ സ്വാഗതവും സെക്രട്ടറി പള്ളം നാരായണന്‍ നന്ദിയും പറഞ്ഞു. 

ആഘോഷ ഭാഗമായി ചട്ടഞ്ചാലില്‍ നിന്ന് പാലാകുന്നിലേക്ക് നടത്തിയ ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ കുഞ്ഞിരാമന്‍ കുണ്ടംകുഴി ഒന്നും, അഷ്‌കര്‍ ഉദുമ രണ്ടും അംബുജന്‍ ബാര മുന്നും സ്ഥാനവും നേടി. 

അംബിക ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പൂക്കള മത്സരത്തില്‍ കൊക്കാലിലെ രാഹുല്‍ ആന്‍ഡ് പാര്‍ട്ടി ഒന്നാംസ്ഥാനം നേടി. ചന്ദ്രപുരം കലാകായിക കേന്ദ്രം രണ്ടും ഫ്രണ്ട്‌സ് കൊക്കാല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

വൈകുന്നേരം ഉദയന്‍ കുണ്ടംകുഴി ആന്‍ഡ് പാര്‍ട്ടിയുടെ നാടന്‍പാട്ടും തുടര്‍ന്ന് അംബിക കലാകേന്ദ്രത്തിന്റെ നൃത്തസന്ധ്യയും അരങ്ങേറി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.