പയ്യന്നൂര്‍: അന്താരാഷ്ട്ര രംഗത്ത് ഏറ്റവും മികച്ച യുവശാസ്ത്രജ്ഞര്‍ക്കുള്ള പുരസ്കാരം ഡോ. കെ.എം. അമ്പിളിക്ക്. പുരസ്കാരത്തിനായി ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ആറു പേരില്‍ ഏക മലയാളിയാണ് ഡോക്ടർ.[www.malabarflash.com]
എട്ടു വര്‍ഷമായി ഗവേഷണ രംഗത്തുള്ള ഡോ. അമ്പിളിയുടെ, ‘ചന്ദ്രന്റെ അയണോസ്ഫിയർ’സംബന്ധിച്ചുള്ള പഠനത്തിനാണ് അവാര്‍ഡ്. കാനഡയില്‍ നടന്ന ഇന്റര്‍ നാഷണല്‍ യൂണിയന് ഓഫ് റേഡിയോ സയന്‍സ് ജനറല്‍ അസംബ്ലി ആൻഡ് സയന്റിഫിക്ക് സിമ്പോസിയം-2017ലാണ് ഡോക്ടർ പങ്കെടുത്തത്.

ഐഐഎസ്ടി തിരുവനന്തപുരം ഫാല്ക്കറ്റിയായി ജോലി ചെയ്യുന്ന ഡോ. അമ്പിളി 2016ല്‍ ഏഷ്യാ പസഫിക് യംഗ് സയന്റിസ്റ്റ് അവാര്‍ഡും നേടിയിരുന്നു.
പയ്യന്നൂര്‍ മാത്തില്‍ കുറുവേലി സ്കൂളിനു സമീപത്തെ അധ്യാപക ദമ്പതികളായ കെ.എം. സദാശിവന്റെയും രമാദേവിയുടെയും മകളാണ് ഡോ. അമ്പിളി. ഭര്‍ത്താവ് കെ.ജെ. ജയേഷ് ഇസ്രോയില്‍ എന്‍ജിനിയറാണ്.
No comments:
Post a Comment