കണ്ണൂർ: സെൻട്രൽ ജയിലിൽ രണ്ട് വ്യത്യസ്ത അക്രമങ്ങളിൽ ജീവപര്യന്തം തടവുകാരനടക്കം രണ്ടുപേർക്ക് പരിക്ക്. ബാത്ത്റൂമിൽ പോകാൻ അനുവദിക്കാത്തത് ചോദ്യം ചെയ്ത വിരോധത്തിൽ നാല് തടവുകാരുടെ മർദനത്തിൽ ഒരാൾക്ക് പരിക്കേറ്റു.[www.malabarflash.com]
കാസര്‍കോട് ആലംപാടി ചിറക്കല ഹൗസിൽ പി.എം. ഉമ്മറിനാണ് (37) സാരമായി പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മറിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.
മറ്റൊരു സംഭവത്തിൽ ജീവപര്യന്തം തടവുകാരനായ കൊടുങ്ങല്ലൂർ കുറ്റിക്കൽ വീട്ടിൽ കെ.കെ. വിനുവിന് (47) പരിക്കേറ്റു. രണ്ടു സഹതടവുകാർ ചേർന്ന് കൈകൊണ്ട് മർദിക്കുകയും കാൽകൊണ്ട് ചവിട്ടുകയുമായിരുന്നുവെന്നാണ് പരാതി.
No comments:
Post a Comment