Latest News

ബിബിൻ വധക്കേസ്: ഒരാൾകൂടി അറസ്റ്റിൽ

തിരൂർ ∙ ആർഎസ്എസ് പ്ര‍വർത്തകൻ ബിബിൻ വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കൊലപാതക ഗൂഢാലോചനാ കേസിലെ പ്രധാന പ്രതിക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് തവനൂർ അയങ്കലം കാടഞ്ചേരി തോട്ടുപുറത്ത് മുഹമ്മദ് അഷ്റഫി(49)നെ സിഐ എം.കെ.ഷാജി അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഇതോടെ കേസിൽ ആറു പ്രതികൾ അറസ്റ്റിലായി. കൃത്യം നടത്തിയ അഞ്ചു പ്രധാന പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. മൂന്നു ബൈക്കുകളിലായി എത്തിയ ആറുപേർ ചേർന്നാണ് ബിബിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.