ക്വാലലംപൂര്‍: മലേസ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിലെ ദാറുല്‍ ഖുര്‍ആന്‍ ഇത്തിഫാഖിയ സ്‌കൂളിലുണ്ടായ തീ പിടിത്തത്തില്‍ 23 കുട്ടികളും രണ്ട് വാര്‍ഡന്മാരും മരിച്ചു.[www.malabarflash.com]
വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന സ്‌കൂളാണ് ഇത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടിച്ചതു മൂലമുണ്ടായ പുക ശ്വസിച്ചാണ് കുട്ടികള്‍ മരണപ്പെട്ടതാണെന്നാണ് കരുതുന്നത്.
പുറത്തിറങ്ങാന്‍ കഴിയാതെ കുട്ടികള്‍ ക്ലാസുകളില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മലേസ്യ കണ്ട ഏറ്റവും വലിയ തീപിടുത്തമാണിതെന്ന് അധികൃതര്‍ അറിയിച്ചു. അഗ്‌നിശമന വിഭാഗം ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്.
No comments:
Post a Comment