ഉദുമ: പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിലെ 2016-17 വര്‍ഷത്തില്‍ പത്തും പന്ത്രണ്ടും ക്ലാസ്സില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണമെഡല്‍, അരിക്കോട് എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം എച്ച്.ഒ.ഡി ഡോ. സാഹിറ റഹ്മാന്‍ വിതരണം ചെയ്തു.[www.malabarflash.com]
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അതിനായി കഠിന പരിശ്രമം ചെയ്ത പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങളെയും ഡോ. സാഹിറ റഹ്മാന്‍ ഈ അധ്യാപക ദിനത്തില്‍ അഭിനന്ദിച്ചു.
പുതിയ തലമുറയെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അതിന്റെ ഗുണമേന്മയും മനസ്സിലാക്കി ഒരു നല്ല മനുഷ്യനായി ജീവിക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെയും വിദ്യാഭ്യാസ സ്ഥാനപങ്ങളുടെയും ലക്ഷ്യം എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ഡോ. സാഹിറ റഹ്മാന്‍ സംസാരിക്കുകയുണ്ടായി.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് എം.എസ്. ജംഷീദ് അധ്യക്ഷം വഹിച്ചു. പ്രൈമറി എച്ച്.എം. സരോജിനി ബായി സ്വാഗതവും, പി.ടി.എ. വൈസ് പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ ആശംസയും പറഞ്ഞു.

No comments:
Post a Comment