ഉദുമ: അനാറ്റോമിക് അറബിക് കാലിഗ്രാഫിയില്‍ ഗിന്നസ് റെക്കോര്‍ഡും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് പുരസ്‌കാരവും നേടിയ എം.എച്ച് ഖലീലുല്ലാഹ് ചെമ്മനാടിന്റെ അറബിക് കാലിഗ്രാഫി പ്രദര്‍ശനം ഉദുമ പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്നു.[www.malabarflash.com]
പ്രദര്‍ശനം കുട്ടികള്‍ക്ക് നവ്യാനുഭവമായി. സ്‌കൂളിലെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് കാലിഗ്രാഫി പരിശീലനം നല്‍കുകയും ചെയ്തു.
25വര്‍ഷം മുമ്പ് വരച്ച യു.എ.ഇയുടെ ആദ്യത്തെ പ്രസിഡണ്ട് ഷെയ്ഖ് സാഹിദ്, വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഷെയ്ഖ് മുഹമ്മദ്, ഇപ്പോഴത്തെ യു.എ.ഇ പ്രസിഡണ്ട് ഷെയ് ഖലീഫ, ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, അജ്മാന്‍ ഭരണാധികാരി ശൈഖ് ഉമൈര്‍, ഫുജൈറ ഭരണാധികാരി ശൈഖ് അഹമ്മദ്, ഉമ്മുല്‍ ഖൈം ഭരണാധികാരി ശൈഖ് സഹൂദ് റാഷിദ് എന്നിവരുടെ കാലിഗ്രാഫി പ്രദര്‍ശനത്തില്‍ ശ്രദ്ധപിടിച്ചുപറ്റി.
ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ എന്ന് എഴുതിയ കാലിഗ്രാഫി ഖലീലുല്ലാഹ് വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു.
സ്‌കൂള്‍ സി.ഇ.ഒ സലീം പൊന്നമ്പത്ത് ഖലീലുല്ലയെ പരിചയപ്പെടുത്തി. പത്താംതരം എ ക്ലാസ് അസംബ്ലിയില്‍ സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ ഹസീഫ് അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചു.
ഹെഡ്‌ഗേള്‍ കുമാരി മഷ്‌റൂറ സ്‌കൂളിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ഹാജി അക്കര, അധ്യാപിക സുമതി, ക്ലാസ് ലീഡര്‍ അഞ്ജു അനീഷ് സംബന്ധിച്ചു.
No comments:
Post a Comment