Latest News

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്‌

ജിദ്ദ: സൗദി അറേബ്യയിൽ സ്​ത്രീകൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ അനുവദിക്കാൻ സൽമാൻ രാജാവി​​ന്റെ നിർദേശം. അടുത്ത ശവ്വാൽ മാസം പത്ത്​ മുതലാണ്​ ലൈസൻസ്​ അനുവദിക്കുക.[www.malabarflash.com] 

സൗദി ഉന്നതസഭയുടെ നിർദേശത്തിന്റെ അടിസ്​ഥാനത്തിലാണ്​ രാജാവ്​ ആഭ്യന്തരമന്ത്രാലയത്തിന്​ ഇതു സംബന്ധിച്ച ഉത്തരവ്​ നൽകിയത്​. സ്​ത്രീകളുടെ സുരക്ഷയും രാജ്യത്തി​​ന്റെ പുതിയ സാഹചര്യങ്ങളും പരിഗണിച്ചാണ്​ ഉത്തരവ്​.

ഇസ്​ലാമിക ശരീഅത്ത്​ നിയമമനുസരിച്ച്​ സ്​ത്രീകൾക്ക്​ അടിസ്​ഥാനപരമായി വാഹനമോടിക്കുന്നതിന്​ വിലക്കില്ല. എന്നാൽ മുൻ കരുതൽ എന്ന നിലക്കായിരുന്നു വിലക്ക്​ ഏർപെടുത്തിയിരുന്നത്​. വിലക്ക്​ ഇനി തുടരേണ്ടതില്ലെന്നാണ്​ ഉന്നതസഭയിലെ ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായം.

ആഭ്യന്തര, ധനകാര്യ മന്ത്രാലയം, തൊഴിൽ -സാമൂഹികക്ഷേമ മന്ത്രാലയം എന്നിവയടങ്ങിയ കമ്മിറ്റി മുപ്പത്​ ദിവസത്തിനകം വിഷയം പഠിച്ച്​ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച്​ നിർദേശം നൽകണം. ചൊവ്വാഴ്​ച രാത്രി വൈകിയാണ്​ സൽമാൻ രാജാവിന്റെ ചരിത്രപരമായ ഉത്തരവ്​ പുറത്ത്​ വന്നത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.