ഉദുമ: മൂന്ന് ദിവസം മുമ്പ് ഉദുമയിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹം തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് മറവ് ചെയ്തു. ബന്ധുക്കളാരും എത്താത്തതിനെ തുടര്‍ന്നാണ് ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ മറവു ചെയ്യാന്‍ മുന്നോട്ടുവന്നത്.[www.malabarflash.com]
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് 75 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ഉദുമയിലെ ഒരു കടവരാന്തയില്‍ കാണപ്പെട്ടത്.
അഞ്ചര അടി ഉയരം ഉള്ള ഇദ്ദേഹം ലുങ്കിയും ക്രീം കളര്‍ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. വലതു കൈ വിരലില്‍ പിത്തള മോതിരവും മടിക്കുത്തില്‍ നിന്ന് ബീഡിയും തീപ്പെട്ടിയും ബേക്കല്‍ പോലീസിനു ലഭിച്ചിരുന്നു.
ഇരുനിറമുള്ള മൃതദേഹം തിരിച്ചറിയത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൂന്ന് ദിവസം സൂക്ഷിച്ചു.
കുറേ കാലമായി കാസര്‍കോട് ടൗണ്‍, തളങ്കര ഭാഗങ്ങളില്‍ നാട്ടുകാര്‍ ഇദ്ദേഹത്തെ കണ്ടിരുന്നു.
മരിച്ചു മൂന്നു നാള്‍ കഴിഞ്ഞിട്ടും ഉറ്റവരാരും എത്താത്തതിനാല്‍ പോലീസ് നല്‍കിയ വിവരമനുസരിച്ച് തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങി ഖബറടക്കുകയായിരുന്നു.
No comments:
Post a Comment