കല്യാണ വേഷത്തില്‍ വരന്‍ കുളത്തിലേക്ക് എടുത്ത് ചാടി.. എന്തിനെന്നോ? ഒരു പിഞ്ച് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍. ലോകത്തിന്റെ താരമാണിന്ന് ഈ വരന്‍.[www.malabarflash.com]
കാനഡയിലാണ് സംഭവം. ക്ലേറ്റന്‍ കുക്ക് എന്ന യുവാവിന്റെ വിവാഹത്തോടനുബന്ധിച്ച് നടന്ന ഫോട്ടോ ഷൂട്ട് നടക്കുമ്പോഴായിരുന്നു സംഭവം. ഫോട്ടോഷൂട്ട് ഒരു പാര്‍ക്കിലാണ് നടന്നത്. ഇതിനിടെയാണ് പാര്‍ക്കിലെ കുളത്തിലേക്ക് ഒരു കുഞ്ഞ് വീഴുന്നത് കണ്ടത്. താന്‍ കല്യാണ വേഷത്തിലാണെന്നോ ഫോട്ടോ ഷൂട്ട് പൂര്‍ത്തിയായില്ലെന്നതെന്നോ ക്ലേറ്റനെ ബാധിക്കുന്ന പ്രശ്നമേ അല്ലായിരുന്നു. ക്ലേറ്റന്‍ കുളത്തിലേക്ക് ചാടിയിറങ്ങി കുഞ്ഞിനെ രക്ഷിച്ചു.
ഫോട്ടോ ഷൂട്ടിനെത്തിയ ഫോട്ടോ ഗ്രാഫര്‍ ഈ രംഗങ്ങളും ചിത്രീകരിച്ചു. ഈ ഫോട്ടോ ഗ്രാഫര്‍ തന്നെയാണ് സംഭവം ചിത്രങ്ങള്‍ സഹിതം പുറം ലോകത്തെ അറിയിച്ചത്.
No comments:
Post a Comment