Latest News

പളളിക്കരയില്‍ 2650 പാക്കററ് പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി

ഉദുമ: ബേക്കല്‍ പോലീസ് നടത്തിയ റെയ്ഡില്‍ 2650 പാക്കററ് പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. പളളിക്കര പെരിയ റോഡിലെ കടയില്‍ രഹസ്യമായി വില്‍പ്പനയ്ക്ക് വെച്ച പാന്‍മസാല പാക്കററുകളാണ് ബേക്കല്‍ ജൂനിയര്‍ എസ്.ഐ ദിനേശനും സംഘവും പിടികൂടിയത്.[www.malabarflash.com]

കടയുടമ പളളിക്കര ശക്തി നഗറിലെ പത്മനാഭന്റെ മകന്‍ നാഗരാജ(30)നെ അറസ്റ്റ് ചെയ്തു.
പോലീസ് ഓഫീസര്‍മാരായ സുമേഷ്, പ്രകാശന്‍. പ്രജിത്ത്, ഇല്‍സാദ്, പ്രദീപര്‍ എന്നിവരടങ്ങിയ സംഘമാണ് പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.