കാഞ്ഞങ്ങാട്: പുരോഗമന ആശയങ്ങളുമായി പത്രസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തിയ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ നിഷ്ഠൂരകൊലപാതകം വർഗ്ഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് കേന്ദ്ര സർക്കാർ വളമേകുന്നതിന്റെ പരിണാമമാണെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ.[www.malabarflash.com]
വർഗ്ഗീയ ഫാഷിസ്റ്റ് ഭീകരരാൽ കൊല ചെയ്യപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "പ്രണാമം" പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മജിയുടെ വധത്തിലാരംഭിച്ച് ഇന്ന് ഗൗരി ലങ്കേഷിന്റെ വധത്തിലെത്തി നിൽക്കുകയാണ് കാവി ഭീകരതയെന്ന് സംസാരിച്ച അഡ്വ.എം.സി. ജോസ് അഭിപ്രായപ്പെട്ടു. മതനിരപേക്ഷതയ്ക്ക് വിഷം തളിച്ചു കൊണ്ട് ഭാരതീയ പൈതൃകം അട്ടിമറിക്കാനുള്ള സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ഹീന ശ്രമത്തിന്റെ ഭാഗമായുള്ള പ്രവൃത്തിയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രിയുടെ മൗനമെന്ന് അധ്യക്ഷത വഹിച്ച പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത് അഭിപ്രായപ്പെട്ടു.
അഡ്വ.എം.സി. ജോസ്, എൻ.മഹേന്ദ്ര പ്രതാപ്, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി.രാമചന്ദ്രൻ, എൻ.വി.അരവിന്ദാക്ഷൻ നായർ, അഡ്വ.പി. ബാബുരാജ് സി.വി.ഭാവനൻ, കണ്ണൻ കരുവാക്കോട്, കെ.പി.മോഹനൻ, അച്ചുതൻ മുറിയനാവി, മധുസൂദനൻ ബേളൂർ, റാഷിദ് പള്ളിക്കര തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment