Latest News

വേങ്ങര ഉപതിരഞ്ഞെടുപ്പ്: കെ ജനചന്ദ്രന്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ ജനചന്ദ്രനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമാണ് കെ ജനചന്ദ്രന്‍.[www.malabarflash.com]
ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭ സുരേന്ദ്രന്‍ വേങ്ങരയില്‍ മത്സരിക്കുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതെങ്കിലും പിന്നീട് ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥി തീരുമാനം ജനചന്ദ്രനിലേക്കെത്തുകയായിരുന്നു.

ബി.ജെ.പിക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് വോട്ട് ലഭിക്കാറുള്ള മണ്ഡലം കൂടിയാണ് ലീഗിന്റെ സിറ്റിങ് സീറ്റായ വേങ്ങര. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഇവിടെ 7055 വോട്ട്മാത്രമാണ് നേടാനായത്. ആ നിലയില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഒക്ടോബര്‍ 11നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ്. ലോകസഭാംഗമായ പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പിപി ബഷീറാണ് ഇടത് സ്ഥാനാര്‍ത്ഥി. കെഎന്‍എ ഖാദറാണ് യുഡിഎഫിന് വേണ്ടി മത്സരരംഗത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ഇരുവരും പരസ്യ പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.