Latest News

സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം: മൂന്ന് പേര്‍ക്കെതിരെ കേസ്‌

മട്ടന്നൂര്‍: സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തി ഭീതിപടര്‍ത്തിയ മൂന്നാളുടെ പേരില്‍ മട്ടന്നൂര്‍ പോലീസ് കേസെടുത്തു. പഴശ്ശി, കാവുംഭാഗം, വടക്കുമ്പാട് എന്നിവിടങ്ങളിലുള്ളവര്‍ക്കെതിരെയാണ് കേസ്.[www.malabarflash.com] 
രാഷ്ട്രീയസംഘര്‍ഷം നിലനില്‍ക്കുന്ന നെല്ലൂന്നിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന് വെട്ടേറ്റെന്നും ഹര്‍ത്താല്‍ പ്രഖ്യാപിച്ചെന്നുമാണ് വ്യാപകമായി വ്യാജപ്രചാരണമുണ്ടായത്.

കഴിഞ്ഞദിവസം മട്ടന്നൂരില്‍ രാഷ്ട്രീയക്കൊലപാതകം നടന്നെന്നുംമറ്റും പ്രചരിച്ചിരുന്നു. ചിത്രങ്ങള്‍ സഹിതമാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വാട്‌സാപ്പിലും മറ്റുമുള്ള പ്രചാരണങ്ങള്‍ വന്‍തോതില്‍ ഭീതിപടര്‍ത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.