കള്ളാര്‍: ഗള്‍ഫുകാരന്റെ ഭാര്യയുമായുള്ള വ്യാപാരിയുടെ അവിഹിതബന്ധം ഭര്‍തൃമാതാവ് നേരില്‍ കണ്ടതിന്റെ മനോവിഷമം തീര്‍ക്കാന്‍ യുവതി കിണറ്റില്‍ ചാടി. യുവതിയെ രക്ഷിക്കാന്‍ കാമുകന്‍ പിന്നാലെ ചാടി. ഇവര്‍ രണ്ടുപേരേയും രക്ഷിക്കാന്‍ വ്യാപാരി വന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവറും കിണറ്റില്‍ ചാടി. ഒടുവി ല്‍ മൂന്നുപേരെയും നാട്ടുകാര്‍ ഓടിക്കൂടി കരക്ക് കയറ്റി രക്ഷപ്പെടുത്തി.[www.malabarflash.com]
മൂന്നുപേരും കിണറ്റില്‍ ചാടിയെങ്കിലും യുവതി മാത്രമാണ് വെള്ളം കുടിച്ചത്. കിണറ്റില്‍ അരക്കിണറോളം വെള്ളമുണ്ടായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. വ്യാഴാഴ്ച സന്ധ്യക്കാണ് നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
സാധനങ്ങള്‍ വാടകക്ക് ന ല്‍കുന്ന കട ഉടമയാണ് കഥാനായകന്‍. കെട്ടുപ്രായം കഴിഞ്ഞെങ്കിലും ഇദ്ദേഹം ഇതേവരെ വിവാഹം കഴിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നയാളാണ് ഈ വിരുതന്‍.
തെക്കന്‍ ജില്ലയില്‍ നിന്നും വന്ന് വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ യുവാവിന്റെ ഭാര്യയാണ് നായിക.ഏതാനും വര്‍ഷങ്ങളായി നായികയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പേ നവവരന്‍ ഗള്‍ഫിലേക്ക് മടങ്ങി.
ഗള്‍ഫില്‍ നിന്നുമുള്ള ഫോണ്‍ വിളികളിലൊതുങ്ങി ഇവരുടെ ദാമ്പത്യ ജീവിതം. ഇതിനിടയില്‍ യുവതി വ്യാപാരിയുമായി അടുപ്പത്തിലാവുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഭര്‍തൃ മാതാവ് ഡോക്ടറെ കാണാന്‍ പോയി. ഭര്‍തൃപിതാവ് ഡ്രൈവറാണ്. ടോക്കണെടുത്ത് ഡോക്ടറെ കണ്ട് തിരിച്ചുവരുന്ന സമയം യുവതി മനസില്‍ കണക്ക് കൂട്ടി. വിവരം കാമുകനെ അറിയിച്ചു. കാമുകന്‍ റിക്ഷവിളിച്ച് വീട്ടിലെത്തി. പുറത്ത് ഡ്രൈവര്‍ കാത്ത് നിന്നു.
ഡോക്ടര്‍ വ്യാഴാഴ്ച പതിവിലും നേരത്തെ പോയതിനാല്‍ ഭര്‍തൃമാതാവിന് ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല. ഇത് മൂലം വളരെ പെട്ടന്ന് തന്നെ ഭര്‍തൃമാതാവ് വീട്ടില്‍ തിരിച്ചെത്തി. ഇതാണ് കുഴപ്പമായത്.
ഗള്‍ഫിലുള്ള മകനെ സംഭവം മാതാപിതാക്കള്‍ അറിയിച്ചു. രാത്രിതന്നെ മകന്‍ ഭാര്യ വീട്ടുകാരെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. വെളളിയാഴ്ച വീട്ടുകാരെത്തി മകളെ കൂട്ടിക്കൊണ്ടുപോയി. കൊല്ലംകാരിയാണ് യുവതി.
No comments:
Post a Comment