Latest News

50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥി കൊല്ലപ്പെട്ട നിലയിൽ

ബെംഗളൂരു: 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥൻ നിരഞ്ജൻ കുമാറിന്റെ മകനായ എൻജിനീയറിങ് വിദ്യാർഥി എൻ. ശരത്താണ് (19) കൊല്ലപ്പെട്ടത്.[www.malabarflash.com] 

50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ബന്ധുക്കൾക്കു വാട്ട്സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണു ശരത്തിനെ കാണാതായത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ ശരത്തിന്റെ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കാറും കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവിനടുത്ത് കെങ്ങേരി ഉള്ളാല എന്ന സ്ഥലത്താണ് ശരത്തും കുടുംബവും താമസിക്കുന്നത്. 50 ലക്ഷം നൽകണമെന്നും ഇല്ലെങ്കിൽ ഇവർ ലക്ഷ്യമിടുന്നതു ശരത്തിന്റെ സഹോദരിയെയാണെന്നും പോലീസിൽ അറിയിക്കരുതെന്നുമായിരുന്നു വാട്ട്സ്ആപ്പ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നത്. സഹോദരിയുടെ മൊബൈലിലാണു സന്ദേശം വന്നത്. സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.