കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നും മൂന്നരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രാജ്യാന്തര മാര്‍ക്കറ്റില്‍ 1.2 കോടിരൂപ വിലവരുന്നതാണ് സ്വര്‍ണം.[www.malabarflash.com]
കണ്ണൂര്‍ തലശേരി പൊന്ന്യം വെസ്റ്റ് ഹെന്നയിലെ കണ്ണോത്ത് മുഹമ്മദ് നകാഷ് (24)ആണ് സ്വര്‍ണം ഒളിച്ചുകടത്തുന്നതിനിടെ പിടിയിലായത്.
കണ്ണൂര്‍ തലശേരി പൊന്ന്യം വെസ്റ്റ് ഹെന്നയിലെ കണ്ണോത്ത് മുഹമ്മദ് നകാഷ് (24)ആണ് സ്വര്‍ണം ഒളിച്ചുകടത്തുന്നതിനിടെ പിടിയിലായത്.
എയര്‍ അറേബ്യയുടെ ജിദ്ദ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പരിശോധന. ബാറ്ററി ചാര്‍ജ് ചെയ്യുന്ന പവര്‍ സിസ്റ്റത്തിന്റെ രണ്ട് ട്രാന്‍സ്ഫോര്‍മറിന് അടിയില്‍ ഒളിച്ചുവച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്.
ബാഗേജ് പരിശോനക്കിടെ തുണിയില്‍ പൊതിഞ്ഞനിലയില്‍ പവര്‍ സിസ്റ്റം കണ്ടെത്തി. ഇതിന്റെ ഭാരക്കൂടുതല്‍കണ്ട് ഉദ്യോഗസ്ഥര്‍ പൊളിച്ചപ്പോഴാണ് 39 സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടെത്തിയത്. ദുബായില്‍നിന്നാണ് പവര്‍സിസ്റ്റം കൈമാറിയതെന്ന് ഇയാള്‍ മൊഴിനല്‍കി.
സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയര്‍ മാത്രമാണ് ഇയാളെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തും. അറസ്റ്റുചെയ്ത നകാഷിനെ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കി.

കസ്റ്റംസ് അസിസ്റ്റന്റ് കമീഷണര്‍ രാജേന്ദ്രബാബു, സൂപ്രണ്ടുമാരായ പി കെ ഷാനവാസ്, ബഷീര്‍ അഹമ്മദ്, മുഹമ്മദ് അഷ്റഫ്, വി മുരളീധരന്‍, ഇന്റലിജന്‍സ് ഓഫീസര്‍മാരായ ദിനേഷ്കുമാര്‍, സന്ദീപ്, എം പി ഗോപിനാഥ് എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.
No comments:
Post a Comment