കോട്ടയം: അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം പഞ്ചായത്തിലെ കൂവള്ളൂർ കോളനിയിലാണ് നാടിനെ നടുക്കിയ കൊലപാതകം. [www.malabarflash.com]
കൂവള്ളൂർ കോളനിയിൽ അറയ്ക്കക്കുന്നേൽ മാത്യുവിന്റെ ഭാര്യ ഷാർമിള (കുഞ്ഞുമോൾ- 44)യാണു കൊല്ലപ്പെട്ടത്. കുഞ്ഞുമോളുടെ അയൽവാസി മുഞ്ഞനാട്ട് സജി തോമസിനെ(സിബി-42)യാണു കോളനിക്കുസമീപമുള്ള റബർതോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യ മഞ്ജുവുമൊത്ത് ഓട്ടോറിക്ഷയിൽ വിറക് ശേഖരിച്ച് എത്തിയ സിബി ഉച്ചയൂണിനുശേഷം ഓട്ടോറിക്ഷ മറ്റൊരു വീട്ടിൽ പാർക്ക് ചെയ്തുവരാമെന്ന് പറഞ്ഞു വീട്ടിൽനിന്നും പുറത്ത് പോകുകയായിരുന്നു.

കൊല്ലപ്പെട്ട കുഞ്ഞുമോൾ ഈസമയം കോളനിക്കുസമീപമുള്ള പൊതുടാപ്പിൽ തുണിയലക്കി വീട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. കുഞ്ഞുമോൾ തുണിയലക്കുന്ന സമയത്ത് സിബി റബർതോട്ടത്തിൽ നിൽക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കുഞ്ഞുമോൾ വീട്ടിലെത്തി തുണി അയയിൽ വിരിക്കുന്നതിനിടയിൽ കുഞ്ഞുമോളുടെ വീട്ടിലെത്തിയ സിബി വാക്കത്തിയുപയോഗിച്ച് കുഞ്ഞുമോളുടെ കഴുത്തിൽ വെട്ടുകയായിരുന്നു. ഈ സമയം കുഞ്ഞുമോളുടെ ഭർത്താവ് മാത്യു വീട്ടിലുണ്ടായിരുന്നു. പുറത്ത് ബഹളംകേട്ടെത്തിയ മാത്യു അലറിക്കരഞ്ഞ് അയൽവീടുകളിലെത്തിയതോടെ സ്ഥലത്തെത്തിയ അയൽവാസികൾ കണ്ടത് വെട്ടേറ്റ് വീണ കുഞ്ഞുമോളെയാണ്.
സ്ഥലത്തുനിന്നുപോയ സിബി വാക്കത്തി കോളനിയോട് ചേർന്നുള്ള റോഡിൽ ഉപേക്ഷിച്ച ശേഷം റബർതോട്ടത്തിലെത്തി ആസിഡ് കുടിച്ച് ജീവനൊടുക്കുകയായിരുന്നു. സിബിയുടെ ശരീരത്തിലും മുറിവേറ്റിട്ടുണ്ടായിരുന്നു.
കടപ്ലാമറ്റത്ത് പാറമട തൊഴിലാളിയായിരുന്ന സിബി മാസങ്ങളായി ടൗണിൽ സ്വന്തം ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതിരുന്നതിനാൽ ഓട്ടോറിക്ഷ ഓടിക്കുന്നതിൽ പരാതിയും കേസുമുണ്ടായ സാഹചര്യത്തിൽ ഓട്ടോറിക്ഷയുമായി സ്റ്റാൻഡിലെത്താൻ ഒരാഴ്ചയായി കഴിഞ്ഞില്ല.

കടപ്ലാമറ്റം സഹകരണ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പറാണു കൊല്ലപ്പെട്ട കുഞ്ഞുമോൾ. പാലാ സിഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
സിബി കോരുത്തോട് സ്വദേശിയാണ്. നാളുകളായി കോളനിയിലാണു താമസിക്കുന്നത്. കൊഴുവനാൽ ഓലിക്കൽ മഞ്ജുവാണ് ഭാര്യ. ജോമോൻ, ജെയ്മോൻ എന്നിവർ മക്കളാണ്.

മരിച്ച ഷാർമിളയുടെ (കുഞ്ഞുമോൾ) മക്കൾ സുബിൻ സോബൻ എന്നിവരാണ്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
No comments:
Post a Comment