കാഞ്ഞങ്ങാട്: ഫഹദ് ഫാസില്‍ നായകനായ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയില്‍ മികവ് തെളിയിച്ച കാസര്‍കോട്ടെ ഏഴ് പോലീസുകാര്‍ ഒരുക്കിയ 'വേഗം' റിലീസിനൊരുങ്ങുന്നു.[www.malabarflash.com]
സിഐ സിബി തോമസാണ് നായകവേഷത്തിലെത്തുന്നത്. ജില്ലാ പോലീസാണ് ചിത്രത്തിന്റെ നിര്‍മാണം.
ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ചിത്രം ട്രാഫിക് നിയമലംഘനത്തിന്റെ ദുരന്തങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. മറ്റുള്ളവര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന അധ്യാപകന്‍ അമിതസ്നേഹം കാരണം തന്റെ മകന് ബൈക്ക് വാങ്ങിക്കൊടുക്കുന്നു. അശ്രദ്ധമായി വാഹനമോടിച്ച് മകന്‍ അപകടത്തില്‍പെടുന്നതാണ് സിനിമയുടെ പ്രമേയം.
ഹെല്‍മറ്റിടാതെയും മദ്യപിച്ചും വണ്ടിയോടിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകളും ചിത്രം നല്‍കുന്നു.
15 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ രചനയും സംവിധാനവും ബാബുദാസ് കോടോത്താണ്. വിജയന്‍ പെരിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ചിത്രത്തിന്റെ ക്യാമറ ഷിജുനൊസ്റ്റാള്‍ജിയ. അടുത്തമാസം യൂട്യൂബിലും ഫേസ്ബുക്കിലും ചിത്രം റിലീസ് ചെയ്യും.
No comments:
Post a Comment