Latest News

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് വീണ്ടും സല്‍മാന്‍ രാജാവിന്റെ സഹായം: 15 മില്യന്‍ ഡോളര്‍ നല്‍കാന്‍ ഉത്തരവ്

റിയാദ്: കഷ്ടത അനുഭവിക്കുന്ന മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് 15 മില്യണ്‍ ഡോളര്‍ കൂടി സഹായമായി നല്‍കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു.[www.malabarflash.com] 

ചൊവ്വാഴ്ച റിയാദിലെ കൊട്ടാരത്തില്‍ ചേര്‍ന്ന ക്യാബിനറ്റ് മീറ്റിങിലാണ് സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനം. ഇവിടെ നടക്കുന്ന കൂട്ടക്കൊലയിലും ക്യാബിനറ്റ് അതീവ ദു:ഖം രേഖപ്പെടുത്തി.

മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയാണ്. ഇവരുടെ വീടുകളും തിങ്ങി താമസിക്കുന്ന ഗ്രാമങ്ങളും മുസ്‌ലിം വിരുദ്ധര്‍ നശിപ്പിച്ച ഭയാനക സ്ഥിതി വിശേഷങ്ങളും യോഗം ചര്‍ച്ച ചെയ്തു. മ്യാന്‍മറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന നരഹത്യക്കെതിരെ അന്താരാഷ്ട്ര സമൂഹത്തെ മുന്നോട്ടു വരാന്‍ സഊദി ആഹ്വാനം ചെയ്തു.

ഇവരെ ഭൂപടത്തില്‍ നിന്നു തുടച്ചു നീക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ ലോക സമൂഹം ശക്തമായി പ്രതികരിക്കണം- ക്യാബിനറ്റ് ആവശ്യപ്പെട്ടു. നേരെത്തെയും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് സഊദി സഹായം നല്‍കിയിരുന്നു. സഊദിയില്‍ റോഹിംഗ്യന്‍ തെരുവ് തന്നെ ഇവര്‍ക്ക് വേണ്ടി സഊദി ഭരണകൂടം അനുവദിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.