കാസര്‍കോട്: കാസര്‍കോടന്‍ നാട്ടുഭാഷകളെ കോര്‍ത്തിണക്കി അര്‍ത്ഥസഹിതം ഇംഗ്ലീഷില്‍ തയ്യാറാക്കിയ 'കാസ്രോട്ടെ ബാസെ' പുസ്തക പ്രകാശനം 30ന് ശനിയാഴ്ച 3.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.[www.malabarflash.com]
പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കർ പണിക്കര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. നീതു സോണ, പി.എ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.എ ഇബ്രാഹിം ഹാജി എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങും. ഖാദര്‍ തെരുവത്ത് അധ്യക്ഷത വഹിക്കും.
റിട്ട. ജഡ്ജി അബ്ദുല്‍ പെര്‍വാഡ്, ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവള അതോറിറ്റി ഡയറക്ടറുമായ ഖാദര്‍ തെരുവത്ത്, ഡോ. അഡൂര്‍ അമാനുല്ല എന്നിവര്‍ ചേര്‍ന്നാണ് 288 പേജുള്ള പുസ്തകം തയ്യാറാക്കിയത്.
കാസര്‍കോടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ സംസാരിക്കുന്ന രണ്ടായിരത്തോളം വാക്കുകളാണ് അര്‍ത്ഥസഹിതം പുസ്തകത്തിലുള്ളത്. കാസര്‍കോടന്‍ നാട്ടുഭാഷകളിലുള്ള കടങ്കഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹമ്മദലി, എം.എല്‍.എ.മാരായ പുരുഷന്‍ കടലുണ്ടി, എന്‍.എ. നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ് എന്നിവര്‍ മുഖ്യാതിഥികളാകും. റഹ്മാന്‍ തായലങ്ങാടി പുസ്തകപരിചയവും ഡോ. അംബികാസുതന്‍ മാങ്ങാട് നാട്ടുഭാഷകളെക്കുറിച്ച് പ്രഭാഷണവും നടത്തും.
നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ. ചാന്‍സിലര്‍ പ്രൊഫ. ഫൈസല്‍ഖാന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രോ. വൈസ് ചാന്‍സിലര്‍ ഡോ. എം. അബ്ദുല്‍ റഹ്മാന്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. അബ്ദുല്‍ റഹ്മാന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, എ.ഐ.സി.ടി ഇന്ത്യ ഡയറക്ടര്‍ ഡോ. രമേശ് യു., അബ്ദുല്‍ പെര്‍വാഡ്, അഡൂര്‍ ഷംസുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേരും. ടി.എ ഷാഫി സ്വാഗതവും കെ.എം അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറയും. വിദ്യാഭ്യാസ രാഷ്ട്രീയ സിനിമാ സാംസ്‌കാരികവ്യാവസായിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
No comments:
Post a Comment