ബേക്കല്‍ : പെരുന്തല്‍മണ്ണയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നും കാണാതായ ബേക്കല്‍ സ്വദേശി മീര(20)യെ മലപ്പുറത്ത് നിന്നും പോലീസ് കണ്ടെത്തി.[www.malabarflash.com]
പാലക്കുന്നിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം ആലുവയിലെ വസ്ത്ര വ്യാപാരശാലയില്‍ ജോലി ചെയ്തു വരികയായിരുന്ന മീരയെ മൂന്ന് മാസം മുമ്പാണ് പെരിന്തല്‍മണ്ണയിലെ തുണിക്കടയില്‍ നിന്നും കാണാതായത്.
ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ കോഴിക്കോട് മുക്കം സ്വദേശിയായ ഷിജില്‍ മുഹമ്മദുമായി മീര പ്രണയത്തിലായിരുന്നു.
ഇതിനിടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് മതപഠന കേന്ദ്രത്തില്‍ നിന്നും ഈ മാസം 19ന് മീര നാട്ടിലേക്ക് വന്നിരുന്നു. നാട്ടിലെത്തിയ മീര അടുത്ത ബന്ധുവായ ഒരു ആണ്‍കുട്ടിക്കൊപ്പം തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും തുടര്‍ന്ന് കറുംബ ഭഗവതി ക്ഷേത്ര പരിസരത്തെത്തിയപ്പോള്‍ കുട്ടിയെ ഒഴിവാക്കി അപ്രത്യക്ഷമാവുകയും ചെയ്തു.
മീര തിരിച്ചെത്താത്തതിനാല്‍ സഹോദരന്‍ ശിവകുമാറും പിതാവും ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും മീര പെരിന്തല്‍ മണ്ണയിലെ യുവാവിനെ ഫോണ്‍ വിളിച്ചതായി കണ്ടെത്തിയിരുന്നു. ആ നിലക്ക് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മീരയെ മലപ്പുറത്തു നിന്നും കണ്ടെത്തിയത്.
തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത മീരയെ വ്യാഴാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ്ഗ് ഒന്നാംക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ആഗ്രഹമെന്നറിയിച്ചതിനാല്‍ മജിസ്‌ട്രേറ്റ് മീരയെ വീട്ടുകാര്‍ക്കൊപ്പം അയക്കാന്‍ ഉത്തരവിടുകയായിരുന്നു.
No comments:
Post a Comment