ചെര്‍ക്കള ചേരൂരിലെ കബീര്‍ - റുഖ്സാന ദമ്പതികളുടെ മകന്‍ ശഅ്ബാനെയാണ് കാണാതായത്.ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് കുട്ടിയെ പുഴയില്‍ കാണാതായതായി സംശയമുയര്‍ന്നത്.
വീട്ടുകാര്‍ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. വീടിനടുത്ത് തന്നെയാണ് പുഴയുമുള്ളത്.
No comments:
Post a Comment