കാസര്‍കോട്: ഗര്‍ഭിണിയായിരിക്കെ ന്യൂമോണിയ ബാധിച്ച യുവതി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈയുടെ ഭാര്യ നിസ്മത്ത്(25) ആണ് മരിച്ചത്. [www.malabarflash.com ]
എട്ടുമാസം ഗര്‍ഭിണിയായ നിസ്മത്തിനെ കഴിഞ്ഞ വെള്ളിയാഴ്ച ചുമയും പനിയും ബാധിച്ചതിനെത്തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരിശോധനക്കിടെ ഞായറാഴ്ചയാണ് ന്യൂമോണിയയാണെന്ന് തിരിച്ചറിഞ്ഞത്.
പനി മൂര്‍ച്ഛിച്ചതിനാല്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. നിസ്മത്ത് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ ദിവസം പനി മൂര്‍ച്ഛിച്ചതിനാല്‍ നിസ്മത്തിനെ വെന്റിലറേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെയാണ് മരിച്ചത്. മംഗളൂരു ബോളാറിലെ ബി.എം മുഹമ്മദ്-ബദറുന്നീസ കുദ്രോളി ദമ്പതികളുടെ മകളാണ്. മൂന്നു വയസ്സുള്ള അയാന്‍ മകനാണ്. സഹോദരങ്ങള്‍: നിതാസ്, നിഷാല്‍ (കാനറ സീഫുഡ്).
മയ്യത്ത് മംഗളൂരു ബോളാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
മയ്യത്ത് മംഗളൂരു ബോളാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
No comments:
Post a Comment