ചെങ്ങന്നൂർ: പുലിയൂർ മഹാവിഷ്ണു ക്ഷേത്ര ഗോപുരത്തിൽ ഡിവൈഎഫ്ഐ കൊടി കെട്ടി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആർഎസ്എസ് കെട്ടിയ കൊടികൾ അഴിക്കാത്തതിൽ പ്രതിഷേധിച്ചെന്നു വിശദീകരണം. തിങ്കളാഴ്ച രാവിലെയാണു ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഗോപുരങ്ങളിൽ കൊടി കണ്ടത്.[www.malabarflash.com]
സംഭവം വിവാദമായതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്രോപദേശക സമിതിയും ഇടപെട്ട് ഇരുസംഘടനകളുടെയും നേതാക്കളുമായി ചർച്ച നടത്തി കൊടികൾ അഴിച്ചു മാറ്റാൻ തീരുമാനമെടുത്തു. ക്ഷേത്രാങ്കണത്തിൽ ഒരു പാർട്ടിയുടെയും കൊടികൾ സ്ഥാപിക്കരുതെന്നു ബോർഡ് ഉത്തരവുണ്ടെന്ന് അധികൃതർ പറഞ്ഞു. മാസങ്ങൾക്കു മുൻപും ക്ഷേത്രത്തിൽ കാവികൊടി കെട്ടിയതു ചോദ്യം ചെയ്തു ഡിവൈഎഫ്ഐ കൊടി കെട്ടിയിരുന്നു. അന്നു ചർച്ചയെ തുടർന്ന് ഇരുകൂട്ടരും അഴിച്ചുമാറ്റുകയും ചെയ്തു.
വീണ്ടും കാവി കൊടി കെട്ടിയത് അഴിച്ചു മാറ്റാതെ വന്നതോടെ ഡിവൈഎഫ്ഐ കൊടി കെട്ടുകയായിരുന്നു എന്നാണു നേതാക്കളുടെ വാദം.
എന്നാൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു കെട്ടിയ കൊടി കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് അഴിച്ചുമാറ്റാൻ വൈകിയതെന്ന് ആർഎസ്എസ് നേതാക്കൾ പറയുന്നു.

No comments:
Post a Comment