Latest News

ആശുപത്രി ഉപകരണങ്ങൾക് പുതുജീവൻ നൽകി എൻ.എസ്.എസ് വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട്: സദ്ഗുരു സ്വാമി നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജിന്‍റെ നാഷണൽ സർവീസ് സ്കീം(ടെക്നിക്കൽ സെൽ) യൂണിറ്റിന്റെ വാർഷിക സപ്തദിന ക്യാമ്പ് പുരോഗമിക്കുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കുന്ന പുനർജ്ജനി പദ്ധതി ആണ് ക്യാമ്പിന്റെ മുഖ്യ ലക്‌ഷ്യം.[www.malabarflash.com]

സെപ്റ്റംബർ രണ്ടാം തിയതി തുടങ്ങിയ പുനർജ്ജനി സംപ്തദിന ക്യാമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ, ബല്ല ഈസ്റ്റിൽ സെപ്റ്റംബർ എട്ട് വരെ ആണ് നടക്കുന്നത്.ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ലത.കെ അധ്യക്ഷത വഹിച്ചു.

സുസ്ഥിര വികസനം മുൻനിർത്തി കേരള സർക്കാർ നടപ്പിലാക്കുന്ന നവകേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പുനറുജീവിപ്പിക്കാൻ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ നടപ്പിലാക്കുന്ന പദ്ധതിയാണ് പുനർജ്ജനി.

ബയോ മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപണികൾ, പെയിന്റിംഗ്, റിപയറിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ആണ് പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ വിദ്യാർത്ഥികൾ ചെയ്യുന്നത്.

ഏഴു ദിവസത്തെ ക്യാമ്പിലൂടെ 34 ലക്ഷം രൂപയുടെ ആസ്തി കാഞ്ഞഗാഡ് ജില്ലാ ആശുപത്രിയിൽ പുനർജനിപ്പിക്കാൻ ആണ് ഉദ്ദേശം. 

വിദ്യാർത്ഥികളുടെ അക്കാദമിക ഉന്നമനത്തിനും ആരോഗ്യമേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും ഊന്നൽ നൽകുന്നതാണ് ഈ പദ്ധതി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.