Latest News

വേളകത്ത് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ സഹോദരന്‍ ബൈക്കപകടത്തില്‍ മരിച്ചു

കുറ്റ്യാടി: വേളം പുത്തലത്ത് കഴിഞ്ഞവര്‍ഷം എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ പുത്തലത്ത് നസീറുദ്ദിന്റെ സഹോദരന്‍ പുത്തലത്ത് നിസാമുദ്ദീന്‍ (19) ബൈക്കപകടത്തില്‍ മരണപ്പെട്ടു. കാക്കുനി തുലാററുനട പള്ളിക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.[www.malabarflash.com]

ആയഞ്ചേരി ഭാഗത്ത് നിന്ന് കാക്കുനിക്ക് വരികയായിരുന്ന നിസ്സാമുദ്ദീന്‍ സഞ്ചരിച്ച ബുള്ളറ്റും കാക്കുനി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ നിസാമുദ്ദീനെ ആദ്യം വടകര സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.

കുറ്റ്യാടി അടുക്കത്ത് മിസ്ബാഹുല്‍ ഹുദാ കോളജ് ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. എം.എസ്.എഫ് ശാഖ സെക്രട്ടറിയും, പുത്തലത്ത് ശാഖ എസ്.കെ.എസ്.എസ്.എഫ് ട്രഷററുമായിരുന്നു. പിതാവ്: കെ.പി.അസീസ്. മാതാവ്: ഷാക്കിറ.
സഹോദരിമാര്‍:ജസീറ(തറോപ്പൊയില്‍)സജീറ(നരിപ്പറ്റ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.