പരപ്പ: പരപ്പ കനകപ്പള്ളിത്തട്ട് യക്ഷിമുക്കില്‍ യക്ഷിയെക്കണ്ടതായി അഭ്യൂഹം. കഴിഞ്ഞ ദിവസം രാത്രി ഓട്ടോ യാത്രക്കിടയിലാണ് യക്ഷിയെ കണ്ടതായി ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്.[www.malabarflash.com]
വെള്ള സാരിയുടുത്ത രൂപം നടന്ന് പോകുന്നതായും ഓട്ടോ നിര്‍ത്തി ഇറങ്ങി നോക്കിയപ്പോള്‍ പിന്നീട് കണ്ടില്ലെന്നും പറയുന്നു.
അതേ സമയം ജനങ്ങളെ ഭയപ്പെടുത്താന്‍ ചില വിരുതന്മാരുടെവേലയാണ് ഇതെന്നും അതല്ല സാമൂഹ്യ വിരുദ്ധര്‍ തന്ത്രമാണെന്നും പറയപ്പെടുന്നു.
ഇതിന്റെ യാഥാര്‍ത്ഥ്യമറിയാന്‍ ചില യുവാക്കള്‍ ഇവിടെ രാത്രിയില്‍ നിരീക്ഷണം നടത്തിയെങ്കിലും ആ ദിവസങ്ങളിലൊന്നും ' യക്ഷി' വന്നതുമില്ലത്രെ.
യക്ഷിമുക്കില്‍ യക്ഷിയെ കണ്ടുവെന്ന് വാര്‍ത്ത പരന്നതോടെ രാത്രി 10 മണിക്ക് ശേഷം ഓട്ടോ യാത്രക്കാരും മറ്റു വഴിയാത്രക്കാരും ഇതു വഴി യാത്ര നിര്‍ത്തിയിരിക്കുകയാണ്.
No comments:
Post a Comment