ഉദുമ: ദുരിതങ്ങള്‍ക്കിടയില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ കഷ്ടപ്പെടുന്ന ഡല്‍ഹിയിലെ അഭയാര്‍ത്ഥികളായ റോഹിംഗ്യകള്‍ക്ക് വസ്ത്രമെത്തിച്ചു കൊടുക്കാനുള്ള 'കാരുണ്യം കളനാടിന്റെ' പദ്ധതിയുമായി കൈകോര്‍ത്ത് തണല്‍ ചാരിററബിള്‍ ട്രസ്റ്റ് വസ്ത്രങ്ങള്‍ കൈമാറി.[www.malabarflash.com]
തണല്‍ എരോല്‍ സ്ഥാപിച്ച ഡ്രസ്സ് ബോക്‌സില്‍ പൊതുജനങ്ങള്‍ നിക്ഷേപിച്ച വസ്ത്രങ്ങളാണ് റോഹിംഗ്യകളുടെ ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് അയക്കാനായി കാരുണ്യം കളനാടിന്റെ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.
കരുണ്യം കളനാടിന്റെ ഓഫീസില്‍ വെച്ച് തണല്‍ എരോലിലെന്റ പ്രവര്‍ത്തകരായ നാസര്‍ എരോല്‍, മൂസ മുഹമ്മദ്, അഷ്‌റഫ് അക്കര, സാബിര്‍ കൊച്ചി, അഷ്‌റഫ് ബദരിയ തുടങ്ങിയവര്‍ കാരുണ്യം കളനാടിന്റെ ഭാരവാഹികളായ അബ്ദുല്‍ ഹകീം ഹാജി കോഴിത്തിടില്‍, കെ എം കെ ള്വാഹിര്‍, അഹ്മദ് ഉപ്പ് എന്നിവരെ ഏല്‍പ്പിച്ചു.
തണല്‍ എരോലിനെ കൂടാതെ ജിംഖാന മേല്‍പ്പറമ്പ, ടി.എം ചാരിററബിള്‍ ട്രസ്റ്റ് കാസര്‍കോട്, പൊവ്വലിലെ യുവാക്കള്‍ തുടങ്ങി വിവിധ ജീവകാരണ്യ സംഘടനകളും പ്രവര്‍ത്തകരും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
No comments:
Post a Comment