Latest News

തെങ്ങില്‍ നിന്നും വീണു യുവാവ്‌ മരിച്ചു

ഉദുമ: തേങ്ങ പറിക്കാന്‍ കയറുമ്പോള്‍ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നു തെങ്ങില്‍നിന്നും വീണു യുവാവ്‌ മരിച്ചു
ഉദുമ പടിഞ്ഞാറില്‍ വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന ജോസഫ്(തങ്കച്ചന്‍-39)ആണ് മരിച്ചത്.[www.malabarflash.com]


ശനിയാഴ്ച രാവിലെ ബേവൂരിയിലെ ഒരു പറമ്പില്‍
ജോലിക്കിടെയായിരുന്നു അപകടം. വീഴ്ചയില്‍ സാരമായി പരിക്കേറ്റ ജോസഫിനെ നാട്ടുകാര്‍ ഉദുമനഴ്സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും രക്ഷികാനായില്ല.
കരിന്തളം കാലിച്ചാനടുക്കം നീര്‍ക്കാനം തട്ടില്‍ നിന്നും തേങ്ങ പറിക്കുന്ന ജോലിക്കായിട്ടാണ് ഉദുമയിലേക്ക് എത്തിയത്.

ഭാര്യ ത്രേസ്യാമ്മ ജോസഫ്, മക്കള്‍ : ആന്‍ മരിയ,റോസ്മരിയ. 


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.