Latest News

വേങ്ങരയില്‍ അഡ്വ.കെ.സി നസീര്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി

മലപ്പുറം: വേങ്ങര നിയമസഭ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി അഡ്വക്കറ്റ് കെ. സി നസീര്‍ മല്‍സരിക്കും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.[www.malabarflash.com]

പാര്‍ട്ടി ജില്ലാ കമ്മറ്റിയംഗമായ നസീര്‍ തിരുര്‍ ബാറിലെ അഭിഭാഷകനും സാമൂഹ്യ രംഗത്ത് നിറസാന്നിധ്യവുമാണ്. 2011 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ മണ്ഡലത്തിലും 2016 തെരഞ്ഞെടുപ്പില്‍ തിരുരങ്ങാടി മണ്ഡലത്തിലും എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്. 

ഡോ. ഹാദിയയുമായി ബന്ധപ്പെട്ട കേസടക്കം മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

മുസ്‌ലിംകളുടെയും ദലിതുകളുടെയും ജീവനും ജീവിതവും കൂടുതല്‍ അപകടത്തിലാവുകയും സി.പി.എം സര്‍ക്കാര്‍ പോലും ഫാസിസ്റ്റ് ഭരണകൂട ഭീഷണിയെ ഭയപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യം വേങ്ങര നിയമ സഭ ഉപതെരഞ്ഞെടുപ്പിന്റെ മാനം വര്‍ദ്ധിപ്പിക്കുന്നുവെന്ന് പി.അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

വാര്‍ത്തസമ്മേളനത്തില്‍ എം.കെ മനോജ്കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി),റോയി അറക്കല്‍ (സംസ്ഥാന സെക്രട്ടറി),ജലീല്‍ നീലാമ്പ്ര (മലപ്പുറം ജില്ലാ പ്രസിഡന്റ്) പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.