ഇടുക്കി: മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചുവെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ യുവതിക്ക് ജീവനുള്ളതായി കണ്ടെത്തി. ഫ്രീസറിലേക്ക് മാറ്റിയ യുവതി ശ്വസിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കിയിലെ വണ്ടന്മേട്ടിലാണ് സംഭവം. ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിക്കുന്നതായി കണ്ടെത്തുകയായിരുന്നു.[www.malabarflash.com]
വണ്ടന്മേട് സ്വദേശി മുനി സ്വാമിയുടെ ഭാര്യ രത്‌നമാണ് മരിച്ചെന്ന് തെറ്റിധരിച്ച് ഫ്രിസറിനുള്ളിലേക്ക് മാറ്റിയത്. രണ്ടു മാസത്തോളമായി മഞ്ഞപ്പിത്തം ബാധിച്ച് ഇവർ മധുര മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കരളും വൃക്കയുമെല്ലാം തകരാറിലായതിനാൽ രക്ഷപെടാനിടയില്ലെന്ന് ഡോക്ടർ വിധിയെഴുതുകയായിരുന്നു.
പിന്നീട് ബന്ധുക്കൾ പറഞ്ഞത് പ്രകാരം ഡിസ്ചാർജ്ജു ചെയ്ത് വീട്ടിൽ കൊണ്ടുപോകുകയായിരുന്നു. ആറുമണിക്കൂറിൽ കൂടുതൽ ജിവച്ചിരിക്കില്ലെന്ന് അറിയച്ചതിനെ തുടർന്ന് ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസിൽ വണ്ടന്മേട്ടിലേക്ക് കൊണ്ടു വന്നിരുന്നു.
വീട്ടിലേക്ക് എത്തിയപ്പോഴേക്കും ഇവർ മരിച്ചുവെന്ന് തെറ്റിധരിക്കുകയായിരുന്നു. തുടർന്ന് ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഫ്രീസറിൽ ശരീരം അനങ്ങുന്നത് കണ്ടതിനെത്തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

No comments:
Post a Comment