Latest News

തമിഴ്​നാട്ടിൽ വിശ്രമ കേന്ദ്രം തകർന്നു വീണ്​ എട്ടു മരണം

ചെന്നെ: തമിഴ്​നാട്ടിൽ ബസ്​ ഡിപ്പോയിലെ വിശ്രമ കേന്ദ്രം തകർന്നു വീണ്​ എട്ടു പേർ മരിച്ചു. തമിഴ്​നാട്ടിലെ നാഗപട്ടണത്താണ്​ അപകടമുണ്ടായത്​. വെളളിയാഴ്ച​ പുലർച്ചെ അഞ്ചു മണിയോടെയാണ്​ സംഭവം.[www.malabarflash.com]

വിശ്രമ കേന്ദ്രത്തി​​ന്റെഉത്തരം ഇടിഞ്ഞു വീഴുകയായിരുന്നു. കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ ​പെട്ട്‌ പരിക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി​.

മരിച്ചവരില്‍ ഏഴുപേര്‍ ഡ്രൈവര്‍മാരും ഒരാള്‍ കണ്ടക്ടറുമാണ്. ജോലിക്കു ശേഷം ഡിപ്പോയില്‍ കിടന്നുറങ്ങിയവരാണ് മരിച്ചതെന്ന് ഗതാഗതമന്ത്രി എം.ആര്‍ വിജയഭാസ്‌കര്‍ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.