ദുബൈ: കാസര്‍കോട് ചെമ്പിരിക്ക സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്പിരിക്ക നൂരിയ മന്‍സിലില്‍ ടി.എ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകന്‍ ഷാഫി (33)യാണ് മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദുബൈയില്‍ നടക്കുന്ന ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിന്റെ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷാഫിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: ശബാന (മുക്കുന്നോത്ത്). ഏക മകന്‍ അബ്ദുല്ല.
ഭാര്യ: ശബാന (മുക്കുന്നോത്ത്). ഏക മകന്‍ അബ്ദുല്ല.
സഹോദരങ്ങള്‍: ഫൈറൂസ്, ഫൈസല്‍, നൂരിയ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
No comments:
Post a Comment