മുംബൈ: ബേങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാണെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ. ആധാര്‍ ബേങ്ക് അക്കൗണ്ടുമായി നിര്‍ബന്ധമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ലെന്ന മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് ആര്‍ബിഐയുടെ വിശദീകരണം.[www.malabarflash.com]
പണം തിരിമറി തടയുന്നതിനുള്ള 2017 ജൂണിലെ രണ്ടാമത്തെ ഭേദഗതി അനുസരിച്ച് ആധാര്‍ ബേങ്ക് അക്കൗണ്ടുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി.
പണം തിരിമറി തടയുന്നതിനുള്ള 2017 ജൂണിലെ രണ്ടാമത്തെ ഭേദഗതി അനുസരിച്ച് ആധാര്‍ ബേങ്ക് അക്കൗണ്ടുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി.
കഴിഞ്ഞ ജൂണില്‍ ബേങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ 50,000 രൂപക്ക് മുകളിലുള്ള പണ കൈമാറ്റത്തിനോ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ബേങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31 ആണ്.
No comments:
Post a Comment