തിരുവനന്തപുരം: ഒന്നേകാൽ കോടി രൂപ വിലയുളള നാലു കിലോ സ്വർണ ബിസ്ക്കറ്റുകളുമായി വിമാനയാത്രക്കാരൻ പിടിയിൽ. കാസര്‍കോട് കുമ്പള സ്വദേശി അഹമ്മദ് ഗുഡെ ജംഷാദ് (27) ആണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായത് .[www.malabarflash.com]
ശനിയാഴ്ച വൈകുന്നേരം 5.15 ന് ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ജംഷാദ് എത്തിയത്. ഇയാളുടെ കൈയിലുണ്ടായിരുന്ന ഹാൻഡ് ബാഗിലാണ് ഒരു കിലോഗ്രാം വീതം തൂക്കം വരുന്ന നാലുബിസ്ക്കറ്റുകൾ ഒളിപ്പിച്ചത്. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബിസ്ക്കറ്റുകൾ കണ്ടെത്തിയത്.
സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു. കസ്റ്റംസ് അധികൃതർ കേസെടുത്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

No comments:
Post a Comment