പള്ളിക്കര: കാരുണ്യ പ്രവര്‍ത്തനം വര്‍ത്തമാന കാല ദൗത്യങ്ങളിലൊന്നായി യുവാക്കള്‍ നെഞ്ചിലേറ്റണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ആവശ്യപ്പെട്ടു.[www.malabarflash.com]
നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് സമൂഹ വിവാഹ പരിപാടിയിലൂടെ മംഗല്യ സൗഭാഗ്യം നല്‍കാന്‍ മുന്നോട്ടു വന്ന കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ അഞ്ച് മുതല്‍ 11 വരെ കല്ലിങ്കാല്‍ സി.എച്ച് അബ്ദുല്ല മുസ് ലിയാര്‍ നഗറില്‍ കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമൂഹ വിവാഹം - അറൂസ് 17 ന്റെ ബ്രോഷര്‍ ഗള്‍ഫ് വ്യവസായി അഷറഫ് മൗവ്വലിന് നല്‍കി സംസാരിക്കുകയായിരു ന്നു അദ്ദേഹം.
വൈസ് ചെയര്‍മാന്‍ പി.എം അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. സി.എച്ച് മിഗ്ദാദ് സ്വാഗതം പറഞ്ഞു. കല്ലിങ്കാല്‍ ഇമാം അബ്ദുല്‍ റസാഖ് ഫാളിലി, കെ.ഇ.എ.ബക്കര്‍, സിദ്ദീഖ് പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, ടി.എം നാസര്‍, എ.കെ. മുഹമ്മദ് കുഞ്ഞി ഹാജി, റഷീദ് ഹാജി കല്ലിങ്കാല്‍, ടി.എം കുഞ്ഞബ്ദുല്ല ഹാജി, സി.എച്ച് അബ്ദുല്‍ ഖാദര്‍ ഹാജി, കെ. കുഞ്ഞബ്ദുല്ല ഹാജി, കെ. അബൂബക്കര്‍ , കെ. ഹംസ, പി.കെ. ജസീം, കെ.ജമീല്‍, സാലിഹ് കല്ലിങ്കാല്‍, ടി.കെ. ബദറുദ്ധീന്‍, കെ.കെ. കാദര്‍, കെ.എം ഹസൈനാര്‍, പി.കെ ജൗഹര്‍, എം. അബ്ദുല്‍ ബഷീര്‍, കെ.ഷംസുദ്ധീന്‍, കെ.ബഷീര്‍, ടി.കെ. ലത്തീഫ്, കെ. കുഞ്ഞബ്ദുല്ല, റാഷിദ് കല്ലിങ്കാല്‍ പ്രസംഗിച്ചു.
No comments:
Post a Comment