വൈക്കം: ഐ.പി.എസുകാരിയാണെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നും ലക്ഷങ്ങൾ കവർന്ന യുവതി അറസ്റ്റിൽ. കോട്ടയം കുമാരനല്ലൂർ കുക്കു നിവാസിൽ അഷിതയാണ് (24) വൈക്കം പോലീസിന്റെ പിടിയിലായത്.[www.malabarflash.com]
പാലക്കാട്ട് വീട് വാടകക്കെടുത്ത് വിജിലൻസ് വകുപ്പിൽ ലോ ആൻഡ് ഓർഡർ ഓഫിസറാണെന്ന് ധരിപ്പിച്ച് അച്ഛനും അമ്മക്കുമൊപ്പം താമസിക്കുകയായിരുന്നു.
ഇവിടെവെച്ച് അയൽക്കാരിയുടെ മകന് ജോലികൊടുക്കാമെന്നുപറഞ്ഞ് ഡ്രൈവറായും പി.എയായും കൂടെ ചേരാൻ ആവശ്യപ്പെട്ടു. ചെക്ക് പോസ്റ്റുകൾക്ക് സമീപത്തുനിന്ന് വളരെ ദൂരെ വാഹനം മാറ്റിനിർത്തിയ ശേഷം ഫയലുകളുമായി ഓഫിസിൽ കയറി മണിക്കൂറുകൾക്കുശേഷം തിരിച്ചുവരുകയായിരുന്നു ഇവരുടെ പതിവ്. ശമ്പളം കിട്ടുമ്പോൾ തിരിച്ചുതരാമെന്ന വ്യവസ്ഥയിൽ ഇവർ ചോദിച്ചപ്പോൾ മൂന്നുലക്ഷം രൂപ അയൽക്കാരി നൽകി.
പണം നൽകാതെവന്നതോടെ പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. 57,000 രൂപ ശമ്പളമുണ്ടെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ തുടങ്ങി പലരിൽനിന്നും ഇവർ പണം വാങ്ങിയിരുന്നു. ഇതിനിടെ, താൻ ഐ.പി.എസ് ഓഫിസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ സെപ്റ്റംബർ 19ന് വൈക്കം തലയാഴം സ്വദേശി അഖിൽ കെ. മനോഹറുമായി വിവാഹവും നടന്നു.
വൈക്കം പോലീസ് സ്റ്റേഷന് സമീപം വെച്ച് കമ്പളിപ്പിച്ച് മൂന്നുലക്ഷം കൈക്കലാക്കിയ അഷിതയെ അന്വേഷിച്ചെത്തിയ ആലത്തൂർ സ്വദേശി സാൻറി കഴിഞ്ഞദിവസം വൈക്കം പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പുകളുടെ ചുരുളഴിയുന്നത്.

വിവാഹം കഴിച്ച് തലയാഴത്തെ വീട്ടിൽ താമസിച്ചുവരവേയാണ് അഷിത പോലീസ് പിടിയിലായത്. വിവാഹതട്ടിപ്പ് നടത്തിയതിന് അഖിലിന്റെ പിതാവും യുവതിക്കെതിരെ പരാതിനൽകി. ഇദ്ദേഹം എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു.
തട്ടിപ്പിൽ യുവതിയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവരെയും കസ്റ്റഡയിലെടുത്തു. എസ്.ഐ എം. സാഹിലിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ആലത്തൂരുകാരനു പുറമെ അനവധി പേരിൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പൊലീസ് പറഞ്ഞു. ഇവരെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്.

No comments:
Post a Comment