Latest News

ബൈത്തുറഹ്മ താക്കോല്‍ ദാനവും പാക്യാര ലീഗ് ഓഫീസ് ഉദ്ഘാടനവും വെളളിയാഴ്ച

ഉദുമ: ഖത്തര്‍ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി പാക്യാരയില്‍ നിര്‍മ്മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ ദാനവും പാക്യാര ലീഗ് ഓഫീസ് ഉദ്ഘാടനവും വെളളിയാഴ്ച വൈകുന്നേരം നടക്കും.[www.malabarflash.com] 

ബൈത്തു റഹ്മ താക്കോല്‍ദാനം സയ്യിദ് അഹമ്മദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിക്കും. ലീഗ് ഓഫീസ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നാലു മണിക്ക് മര്‍ഹൂം ടി.കെ മൂസ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. 

പഴയകാല മുസ്‌ലിം ലീഗ് നേതാക്കളെ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി ആദരിക്കും. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ശരീഫ് അധ്യക്ഷത വഹിക്കും. ശാഖ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യാര സ്വാഗതം പറയും. സിദ്ദീഖ് അലി രാങ്ങാട്ടൂര്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് മുഖ്യ പ്രഭാഷണം നടത്തും.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി കെ.ഇ.എ ബക്കര്‍, മണ്ഡലം പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, ട്രഷറര്‍ ഹമീദ് മാങ്ങാട്, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി,  എം.എച്ച് മുഹമ്മദ് കുഞ്ഞി, കാപ്പില്‍ മുഹമ്മദ് പാഷ, എസ്.എ.എം ബഷീര്‍, സാദിഖ് പാക്യാര, അഷറഫ് എടനീര്‍,  ടി.ഡി കബീര്‍,  എരോല്‍ മുഹമ്മദ് കുഞ്ഞി, ഹാരിസ് തൊട്ടി, വാസു മാങ്ങാട്, ഷാനവാസ് പാദൂര്‍, അന്‍വര്‍ മാങ്ങാട് തുടങ്ങിയവര്‍ പ്രസംഗിക്കും. 

പൊതു സമ്മേളനത്തിന് മുന്നോടിയായി മൂന്ന് മണിക്ക് ഉദുമ ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ദഫ് മുട്ടിന്റെയും സ്‌കൗട്ടിന്റെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടു കൂടി വിളംബര ജാഥ നടത്തും. മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ അണിനിരക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.