തലശേരി: ആർഎസ്എസ് പ്രവർത്തകൻ പിണറായി ഓലയന്പലത്തെ കൊല്ലനാണ്ടി വീട്ടിൽ രമിത്തി(26)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. തലശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുന്പാകെയാണ് 900 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. [www.malabarflash.com]
സിപിഎം പിണറായി ഏരിയ കമ്മിറ്റിയംഗം ഉൾപ്പെടെ 15 പ്രതികളുള്ള കേസിൽ ഇതുവരെ ഒൻപതു പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ആറു പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് റിപ്പോർട്ട്.

സിപിഎം പ്രവർത്തകരായ രവീന്ദ്രൻ, മോഹനൻ എന്നിവരെ കൊലപ്പെടുത്തിയതിന്റെ വിരോധത്തിലാണ് പ്രതികൾ രമിത്തിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
2016 ഒക്ടോബർ 12 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ പിണറായി ഓലയന്പലത്തെ വീടിനടുത്തുവച്ച് ആൾക്കൂട്ടം നോക്കിനിൽക്കെയാണ് അക്രമിസംഘം ലോറി ഡ്രൈവറായ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറി കെ.മോഹനൻ കൊല്ലപ്പെട്ട് 48 മണിക്കൂറിനുള്ളിലാണ് രമിത്ത് കൊല്ലപ്പെട്ടത്.

No comments:
Post a Comment