ഭുവനേശ്വര്‍ : തലയ്ക്ക് ഗുരുതര പരിക്കേറ്റ പെരുമ്പാമ്പിന് സിടി സ്കാന്‍. ഒഡീഷയിലെ ഭുവനേശ്വറിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു പാമ്പിന്റെ സിടി സ്കാന്‍. ആദ്യമായാണ് ഇന്ത്യയില്‍ പാമ്പിന് സിടി സ്കാന്‍ ചെയ്യുന്നത്.[www.malabarflash.com]
കഴിഞ്ഞ വെള്ളിയാഴ്ച മഹിര് കാട്ടില്‍ അവശനിലയില്‍ പാമ്പിനെ കണ്ടെത്തി. തലയ്ക്കു പരിക്കേറ്റ പാമ്പ് ഗുരുതരാവസ്ഥയിലായിരുന്നു.
കേന്ദുസര് അനന്ദ്പുര്‍ വനത്തിലെ റേഞ്ച് ഓഫീസര്‍ മിഹിര്‍ പട്നായിക്കാണ് പാമ്പിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. പാമ്പിനെ ഇവിടെയെത്തിക്കുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്നു. പാമ്പിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും പരിക്ക് മനസിലാക്കാന്‍ സാധിച്ചില്ല. എക്സ്റേ എടുത്തെങ്കിലും ഇതിലും പൂര്‍ണമായും പരിക്കിന്റെ അവസ്ഥ മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഡോക്ടര്‍മാര്‍ സിടി സ്കാനിന് നിര്‍ദേശിച്ചത്.

സ്നേക് ഹെല്പ് ലൈന്‍ അധികൃതരുടെ സംരക്ഷണിയിലാണ് പാമ്പ് ഇപ്പോഴുള്ളത്. സിടി സ്കാന്‍ പരിശോധനാഫലം എത്തിയാലുടന്‍ തുടര്‍ ചികിത്സ ആരംഭിക്കുമെന്ന് ഹെല്പ് ലൈന്‍ അധികൃതര്‍ പറഞ്ഞു.
No comments:
Post a Comment